ഡബ്ലിൻ: മെയ് വാരാന്ത്യ ബാങ്ക് അവധിക്കാലം ആസ്വദിക്കാൻ പദ്ധതിയിട്ടവർക്ക് നിരാശ. കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയും തണുത്ത കാലാവസ്ഥയും ആയിരിക്കും അനുഭവപ്പെടുക. ബീച്ചിൽ ഉൾപ്പെടെ സമയം ചിലവഴിക്കാൻ ആഗ്രഹിച്ചവർക്ക് പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകും.
വെള്ളിയാഴ്ച മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം മഴയും ലഭിക്കും. 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. ശനിയാഴ്ച വൈകീട്ടോടെ അയർലൻഡിന്റെ വടക്ക് ഭാഗത്ത് മഴ ലഭിക്കും. എന്നാൽ ഞായറാഴ്ച ഏറെക്കുറെ അനുകൂലമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അന്തരീക്ഷ താപനില 12 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും രേഖപ്പെടുത്തുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.

