ഡബ്ലിൻ: അയർലൻഡിൽ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഈ വാരാന്ത്യത്തിൽ അയർലൻഡിൽ മഴ ലഭിച്ചേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ഇപ്പോഴും രാജ്യത്തുണ്ട്. ഇതേ തുടർന്നാണ് രാജ്യത്ത് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തുടരുന്നത്.
വടക്ക് മുതൽ പടിഞ്ഞാറുവരെയുള്ള മേഖലകളിൽ മിതമായ കാറ്റും പ്രതീക്ഷിക്കുന്നു. ഈ മേഖലകളിൽ തണുപ്പ് കൂടുതലായിരിക്കും. ചാറ്റൽ മഴയും ലഭിക്കും. ഈ ആഴ്ച അവസാനത്തോടെ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം കുറയും. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം വരണ്ടകാലാവസ്ഥയെ തുടർന്ന് വിവിധ കൗണ്ടികളിൽ ഹോസ്പെപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ കാലാവധി ഓഗസ്റ്റ് 26 ന് അവസാനിക്കും. á

