ഡബ്ലിൻ: മഴ കനത്തതോടെ അയർലൻഡിലെ കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്. ശക്തിയായ മഴ ലഭിക്കുന്ന 17 കൗണ്ടികളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കൗണ്ടികളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ലെയ്ൻസ്റ്ററിലും കാവൻ, മൊനാഘൻ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലും ആണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. ഇന്ന് രാത്രി 11 മണിയ്ക്ക് ആരംഭിക്കുന്ന വാണിംഗ് നാളെ രാത്രി 11 വരെ തുടരും. പ്രളയത്തിന് പുറമേ മങ്ങിയ കാഴ്ചയ്ക്കും യാത്രാ ബുദ്ധിമുട്ടും അനുഭവപ്പെടാം.
Discussion about this post

