ഡബ്ലിൻ: പാരിസ് സന്ദർശനത്തിനിടെ പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇതും യുക്രെയ്ൻ സംഘർഷം, ഇയുവിന്റെ സുരക്ഷ എന്നിവയെക്കുറിച്ചും അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച ചെയ്യും. ഇന്നാണ് അദ്ദേഹം പാരിസിലേക്ക് പോകുന്നത്.
ജൂലൈ മുതൽ ആറ് മാസത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അദ്ധ്യക്ഷസ്ഥാനം അയർലൻഡിനാണ്. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ പാരിസ് സന്ദർശനം.
Discussion about this post

