ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ കുറ്റം ചുമത്തി. 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയ്ക്കും പുരുഷനുമെതിരെയാണ് കുറ്റം ചുമത്തിയത്. വ്യാഴാഴ്ച ഇവരെ നെനാഗ് ജില്ലാ കോടതിയിൽ ഹാജരാക്കും.
നാല് കിലോ ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടികൂടിയത്. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ടിപ്പററി ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിവേട്ട. വിപണിയിൽ ഇവയ്ക്ക് ഏകദേശം 2,80,000 യൂറോ വിലവരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും.
Discussion about this post

