കോർക്ക്: എയർ ഇന്ത്യ ദുരന്തത്തിന്റെ വാർഷികത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കോർക്കിലെത്തും. കോർക്കിലെ അഹാക്കിസ്ത മെമ്മോറിയലിലാണ് വാർഷിക ദു:ഖാചരണം നടക്കുക. അയർലന്റിനെ നടുക്കിയ എയർ ഇന്ത്യ ദുരന്തത്തിന്റെ 40ാം വാർഷികമാണ് നടക്കുന്നത്.
1985 ജൂൺ 13 ന് ആയിരുന്നു വിമാന ദുരന്തം ഉണ്ടായത്. ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് എയർ ഇന്ത്യ ഫ്ളൈറ്റ് 182 ആണ് തകർന്നത്. സംഭവത്തിൽ 329 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 268 പേർ കനേഡിയൻ പൗരന്മാരും 27 പേർ ബ്രിട്ടീഷ് പൗരന്മാരും 22 പേർ ഇന്ത്യൻ പൗരന്മാരുമായിരുന്നു.
Discussion about this post

