ഡബ്ലിൻ ; മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ സാമ്പത്തിക സാമൂഹിക കൗൺസിൽ. ദേശീയ സാമ്പത്തിക സാമൂഹിക കൗൺസിൽ (NESC) റിപ്പോർട്ട് പ്രകാരം അടുത്ത മൂന്ന് ദശകങ്ങളിൽ രാജ്യത്തെ ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് സൂചനയുണ്ട്.
2010 ലും 2024 ലും ‘പീക്ക് ബേബി’, പീക്ക് ചൈൽഡ് നാഴികക്കല്ലുകൾ യഥാക്രമം എത്തിയതായും ദേശീയ സാമ്പത്തിക സാമൂഹിക കൗൺസിൽ ചൂണ്ടിക്കാട്ടി. ഭാവിയിലേക്ക് ആസൂത്രണം ചെയ്യുന്നതിന് കൂടുതൽ സമഗ്രമായ ഡാറ്റ ആവശ്യമാണെന്ന് NESC യിലെ നയ വിശകലന വിദഗ്ദ്ധയായ ഡോ. ഗ്രെയ്ൻ കോളിൻസ് പറഞ്ഞു.
‘പീക്ക് ചൈൽഡ്’, ‘പീക്ക് ബേബി’ എന്നീ ജനസംഖ്യാ വികാസത്തിൽ നിന്ന് ക്രമേണ വാർദ്ധക്യത്തിലേക്കുള്ള നിർണായക മാറ്റവുമുണ്ടാകും. ഭാവിയിൽ ഇത് സമൂഹത്തിൽ സ്വാധീനം ചെലുത്തുമെന്നും ഡോ. കോളിൻസ് പറഞ്ഞു.
“പ്രധാന പ്രശ്നം നമ്മൾ പീക്ക് ബേബി കടന്നുപോയി എന്നതാണ്; ഏറ്റവും കൂടുതൽ കുട്ടികൾ 2010 ൽ അയർലൻഡിലാണ് ജനിച്ചത്, അതിനുശേഷം എല്ലാ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. നമ്മൾ ഇപ്പോൾ പീക്ക് ചൈൽഡ്, 2024 കടന്നുപോയി, അതിനാൽ ഇനി മുതൽ അയർലൻഡിൽ ഓരോ വർഷവും 15,000 കുട്ടികൾ കുറയും,” ഡോ. കോളിൻസ് പറഞ്ഞു.

