കോർക്ക്: കോർക്ക് സിറ്റിയിൽ അവശനിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് വിൻഡ്രാപ്പ് സ്ട്രീറ്റിൽ നിന്നും യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്.
പരിക്കേറ്റ നിലയിൽ ആയിരുന്നു 20 കാരനായ യുവാവ്. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടനെ യുവാവിനെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
Discussion about this post

