ഡബ്ലിൻ: ഐറിഷ് ജനതയുടെ മനസിൽ സ്വാധീനം ശക്തമാക്കി സോഷ്യൽ ഡെമോക്രാറ്റ്സ്. ബിസിനസ് പോസ്റ്റ്/ റെഡ് സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സോഷ്യൽ ഡെമോക്രാറ്റ്സ് സ്വാധീനം വർധിപ്പിച്ചതായി വ്യക്തമായത്. സർവ്വേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ഹോളി കെയ്ൻസ് ആണ്.
ഉപതിരഞ്ഞെടുപ്പിന് പിന്നാലെയാണ് പാർട്ടിയുടെ ജനപ്രീതി ഇത്രയേറെ ഉയർന്നതെന്ന് സർവ്വേയിൽ വ്യക്തം. ഡബ്ലിൻ സെൻട്രലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച ഡാനിയൽ എന്നിസ് വിജയിച്ചിരുന്നു. എതിരാളികളെ ഞെട്ടിക്കുന്ന വിജയം ആയിരുന്നു അദ്ദേഹം നേടിയത്. ഇത് പാർട്ടിയുടെ കരുത്ത് മൊത്തത്തിൽ ഉയർത്തിയിട്ടുണ്ട്. നിലവിൽ 10 ശതമാനമാണ് പാർട്ടിയുടെ പോയിന്റ്.

