ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ സോഷ്യൽ ഹൗസിംഗ് യൂണിറ്റ് നിർമ്മിക്കാൻ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ശതകോടീശ്വരനുമായ പീറ്റർ കേസി. പദ്ധതിയ്ക്ക് അനുമതി തേടി അദ്ദേഹം ഡൊണഗൽ കൗണ്ടി കൗൺസിലിനെ സമീപിച്ചു. 24 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ നിർമ്മിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
കൗൺസിലിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. രണ്ട് ബെഡ്റൂമുകൾ ഉള്ള അപ്പാർട്ട്മെന്റുകളാണ് നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ഈ തീരുമാനം സർക്കാരിന് വലിയ സഹായകമാകും. നിലവിൽ രാജ്യത്ത് പ്രത്യേകിച്ച ഡൊണഗലിൽ വീടുകൾക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വീടുമായി ബന്ധപ്പെട്ട് ഡൊണഗലിലെ സാഹചര്യം വളരെ മോശമാണെന്ന് കേസി പ്രതികരിച്ചു. കഴിഞ്ഞ ഒരുപാട് വർഷമായി ഇതിന് മാറ്റം കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നു. ഇവിടെ വെറും വീടുകൾ മാത്രമല്ല ഞങ്ങൾ നിർമ്മിക്കുന്നത്. മറിച്ച് ആളുകളിൽ വീണ്ടും പ്രതീക്ഷ നിറയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

