ഡബ്ലിന്‍ : തൊഴിലെടുക്കുന്ന എല്ലാവര്ക്കും പെന്ഷന് സാര്‍വ്വത്രികമാക്കുന്ന ഓട്ടോ-എന്റോള്‍മെന്റ് പെന്ഷന് സ്കീം അനുവദിക്കാൻ അയർലൻഡ് .അടുത്ത വര്‍ഷം ജനുവരി മുതല്‍ പദ്ധതി ട്രാക്കിലെത്തും.
പ്രതിമാസ ഡിസ്പോസിബിള്‍ വരുമാനം ചെറുതായി കുറച്ചുകൊണ്ട് അതിനെ വിരമിക്കല്‍ സമ്പാദ്യത്തിലേക്ക് വഴിതിരിച്ചുവിടുന്നതാണ് പുതിയ സ്കീം. പി ആര് എസ് ഐ സംഭാവനകളിലൂടെയോ,സാമൂഹ്യ ക്ഷേമ ആനുകൂല്യത്തിലൂടെയോ പെന്ഷന് ലഭിക്കുന്നതില്‍ നിന്നും ഇത് വ്യത്യസ്ഥമാണ്. ഓട്ടോമാറ്റിക്കായി സ്കീമില്‍ എന്റോള്‍ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സാമൂഹിക സുരക്ഷാ വകുപ്പ് ഇതുവഴി വഴിയൊരുക്കുന്നു
2026 ജനുവരി 1 മുതല്‍, പ്രൈവറ്റ് പെന്ഷന് ഇല്ലാത്ത എല്ലാ ജീവനക്കാരെയും മൈ ഫ്യൂച്ചര്‍ ഫണ്ടില്‍ ഓട്ടോസൈന് അപ്പ് ചെയ്യിക്കുന്നതാണ് ഈ പദ്ധതി.പേ റോളുമായി ബന്ധപ്പെടുത്തിയ റിട്ടയര്‍മെന്റ് സേവിംഗ്സ് പോട്ടായും ഇതിനെ വിശേഷിപ്പിക്കുന്നു.ഓരോ മാസവും തൊഴിലാളികള്‍ അവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം സംഭാവന ചെയ്യും. അത്രയും അവരുടെ തൊഴിലുടമയും നല്‍കും.സര്‍ക്കാരും ഇതിനൊപ്പം ടോപ്പ് അപ്പ് ചെയ്യും.
രണ്ടുതരത്തിലാണ് പെന്ഷന് ലഭിക്കുന്നത്. ഒന്നാമത്തേത് കണ്‍ട്രിബ്യൂട്ടറി പെന്ഷന്. ജോലി ചെയ്ത കാലത്ത് അടച്ച PRSI സംഭാവനകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. രണ്ടാമത്തേത് നോണ്‍-കണ്‍ട്രിബ്യൂട്ടറി പെന്ഷന്. മതിയായ PRSI സംഭാവനകള്‍ ഇല്ലാത്തവര്‍ക്കും ഇത് വഴി പെന്ഷന് ലഭിക്കും . ഇത് മീന്‍സ് ടെസ്റ്റിന് വിധേയമാണ്. വരുമാനം, നിക്ഷേപം, സ്വത്ത് എന്നിവ പരിശോധിക്കും.

