ഡബ്ലിൻ: മന്ത്രി പാട്രിക് ഒ ഡോണോവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രസ്സൽസിലെ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ബ്രസ്സൽസിൽവച്ച് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
അയർലൻഡിന്റെ യൂറോപ്യൻ യൂണിയൻ പ്രസിഡൻസിയുമായി ബന്ധപ്പെട്ട് ലെ ഫ്ളാഗി സാംസ്കാരിക കേന്ദ്രത്തിൽ പുതിയ നിർണായക പദ്ധതികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കാൻ ബ്രസ്സൽസിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ അവശത നേരിടുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും കർശന നിരീക്ഷണത്തിലാണ്.
Discussion about this post

