ഡബ്ലിൻ: അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാൻ അയർലൻഡ്. ഇന്ന് വൈകീട്ടോടെയാണ് രാജ്യത്ത് സൂര്യഗ്രഹണം ദൃശ്യമാകുക. അതേസമയം ഈ മണിക്കൂറുകളിൽ സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സൂര്യഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഭാഗികമായായിരിക്കും ഇത് ദൃശ്യമാകുക. രാജ്യത്തിന്റെ തെക്ക് കിഴക്കൻ മേഖലയിൽ ആയിരിക്കും ഗ്രഹണം കൂടുതൽ നന്നായി കാണാൻ കഴിയുക. ഡബ്ലിനിൽ വൈകീട്ട് 6.12 മുതൽ ഗ്രഹണം ആരംഭിക്കും. 7.10 ഓടെ ആയിരിക്കും ചന്ദ്രൻ സൂര്യനെ മറയ്ക്കുക. ശേഷം 8.5 ഒട് കൂടി ഗ്രഹണം അവസാനിക്കുകയും ചെയ്യുന്നു.
Discussion about this post

