ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന താനൈസ്റ്റ് സൈമൺ ഹാരിസിന്റെ പ്രസ്താവനയെ എതിർത്ത് പ്രതിപക്ഷ പാർട്ടി. ഇതൊരിക്കലും പ്രായോഗികമാകുകയില്ലെന്ന് സിൻ ഫെയ്ൻ പാർട്ടി വക്താവ് ജോവാന ബൈറൺ പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ പഠനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ അത് വിശദമായ പഠനത്തിന് ശേഷം മാത്രമേ ആകാവൂ. സാങ്കേതികപരമായി നിരോധനം പ്രായോഗികമാകുമെന്ന് കരുതുന്നില്ല. ഗൂഗിൾ, എക്സ്, ടിക് ടോക്ക് , മെറ്റ എന്നിവ നിരോധനത്തോട് സഹകരിക്കും. എന്നാൽ മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അപ്പോഴും കുട്ടികൾക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സൈമൺ ഹാരിസ് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന പ്രസ്താവന നടത്തിയത്. ഓസ്ട്രേലിയയ്ക്ക് സമാനമായി അയർലന്റിലും നിയമം വേണം എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

