ഡബ്ലിൻ: അയർലൻഡിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാകുന്നു. രാജ്യത്ത് അഞ്ചിൽ ഒരു കുട്ടി പ്രതിവർഷം നാലാഴ്ചയിൽ കൂടുതൽ സ്കൂളിലെത്താതെ ഇരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
ഇഎസ്ആർഐയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. പ്രൈമറി സ്കൂളുകളിൽ ഏകദേശം 40 ശതമാനം കുട്ടികൾക്ക് 20 ലധികം ദിവസം സ്കൂളിലെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാലവുമായി താരതമ്യം ചെയ്യുമ്പോൾ പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ സ്കൂളുകളിലെ ഹാജർ നിലയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

