ഡബ്ലിൻ: നോർതേൺ അയർലന്റിൽ ആദ്യ അമിതവണ്ണ ചികിത്സാ സേവനത്തിന് ( ഒബീസിറ്റി മാനേജ്മെന്റ് സർവ്വീസ്) ആരോഗ്യവകുപ്പിന്റെ അംഗീകാരം. ആരോഗ്യമന്ത്രി മൈക്ക് നെബ്സിറ്റ് ആണ് അംഗീകാരം നൽകിയത്. അമിത വണ്ണത്തിനായുള്ള ചികിത്സയിൽ ഇത് നിർണായകമാകും. നിലവിൽ നോർതേൺ അയർലന്റിൽ ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഇല്ല.
അടുത്ത വർഷം ആദ്യമാസങ്ങളിൽ ആയിട്ടാകും സേവനം ആരംഭിക്കുക. അമിത വണ്ണം കുറയ്ക്കുന്നതിനുളള ലൈഫ്സ്റ്റൈൽ സപ്പോർട്ട്, മരുന്നുകൾ എന്നിവ ഇതുവഴി ലഭിക്കും.
Discussion about this post