ന്യൂകാസിൽ: ഈ വർഷത്തെ ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ സമ്മർ ഫെസ്റ്റ് ജൂണിൽ. ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജൂൺ ആറിനാണ് ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ സമ്മർ ഫെസ്റ്റ് 2026 നടക്കുക.
ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി. ആവേശം നിറയ്ക്കുന്ന വടംവലി മത്സരമാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. അയർലൻഡിൽ നിന്നുള്ള നിരവധി ടീമുകളാണ് മത്സരത്തിൽ ബലാബലം പരീക്ഷിക്കുക. സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷനും ഐറിഷ് ലൈഫ് ബാൻഡിന്റെ പ്രകടനും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
SIBI JOHNY: 0871418392, TINU JOY: 089 488 2360
Discussion about this post

