ഡബ്ലിൻ: ഐഒസി കേരള ചാപ്റ്ററിന് പുതിയ നേതൃത്വം. ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെ നോമിനേറ്റ് ചെയ്തു. ചെയർമാനായി പുന്നമട ജോർജ് കുട്ടിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. നാഷണൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് ഉയർന്ന് വന്ന നേതാവാണ് സാൻജോ മുളവരിക്കൽ. കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കേ കെഎസ് യുവിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു പുന്നമട ജോർജ് കുട്ടി. 1988 ൽ കേരള മാർച്ച് വഴി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
Discussion about this post

