ഡബ്ലിൻ: അയർലൻഡിൽ പുതിയ ലേണേഴ്സ് പെർമിറ്റ് നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. വലിയ മാറ്റങ്ങളാണ് പെർമിറ്റുമായി ബന്ധപ്പെട്ട് നവംബർ മുതൽ നടപ്പിലാക്കുന്നത്. അയർലൻഡിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർക്കും വർഷങ്ങളായി ലേണേഴ്സ് പെർമിറ്റ് മാത്രം പുതുക്കി വണ്ടിയോടിക്കുന്നവർക്കും വലിയ തിരിച്ചടിയാണ് മാറ്റങ്ങൾ.
കൂടുതൽ കർശനമാണ് പുതിയ വ്യവസ്ഥകൾ. റോഡ് സേഫ്റ്റി അതോറിറ്റിയും നാഷണൽ ഡ്രൈവിംഗ് ലൈസൻസ് സർവ്വീസും സംയുക്തമായിട്ടാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇനി മുതൽ മൂന്നാമത്തെ ലേണേഴ്സ് പെർമിറ്റിന് ടെസ്റ്റ് നിർബന്ധമായും അറ്റന്റ് ചെയ്തിരിക്കണം. നാലാമത്തെ ലേണേഴ്സ് പെർമിറ്റിന്റെ കാലാവധി വെട്ടിച്ചുരുക്കി. ഇനി മുതൽ ഒരു വർഷം മാത്രമായിരിക്കും പെർമിറ്റ് കാലാവധി. പെർമിറ്റ് അവസാനിക്കുന്നവർ ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കണം.

