ഡബ്ലിന്‍ : പുതിയ പാഠ്യപദ്ധതിയെച്ചൊല്ലി വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക പരാതികള്‍. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും പരാതികളുമായി രംഗത്തുണ്ട്.
100ലധികം നിവേദനങ്ങളാണ് വകുപ്പിനെതിരെ ലഭിച്ചത്.ഈ മാറ്റങ്ങളുടെ പേരില്‍ കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റുമെന്ന് പോലും ചില മാതാപിതാക്കള്‍ പറഞ്ഞു . എല്‍ ജി ബി ടിക്കാരെയും,ജെന്റര്‍ ന്യൂട്രാലിറ്റിയും പ്രൊമോട്ട് ചെയ്യുന്ന ‘വോക്ക് ഐഡിയോളജി’ കുട്ടികളുടെ നിഷ്കളങ്ക മനസ്സുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികളെ ക്ലാസ്സില്‍ നിന്ന് മാറ്റുമെന്ന് പരാതികളിൽ പറയുന്നു.
പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവലോകനത്തിന്റെ ഭാഗമായി കൊണ്ടുവന്ന ‘വോക്ക് ഐഡിയോളജി’, ‘ഗ്രൂമിംഗ്’ എന്നിയുടെ പേരിലാണ് ആരോപണങ്ങളേറെയും.കഴിഞ്ഞ വര്‍ഷമാണ് വകുപ്പ് പുതിയ പാഠ്യപദ്ധതി ആരംഭിച്ചത്. അന്നുമുതല്‍ അതേ സമയം, വിമര്‍ശനങ്ങളെയും പരാതികളേയും നിരാകരിച്ച് വിദ്യാഭ്യാസ വകുപ്പും രംഗത്തുവന്നു.
പ്രാഥമിക പാഠ്യപദ്ധതി സ്പെസിഫിക്കേഷനുകള്‍ തലമുറയിലെ ഏറ്റവും സമഗ്രമായ പരിവര്‍ത്തനമാണെന്ന് വിദ്യാഭ്യാസവകുപ്പ് വക്താവ് പറഞ്ഞു.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കണ്‍സള്‍ട്ടേഷനുകള്‍ നടത്തി ഗണ്യമായ ഫീഡ്ബാക്ക് നേടിയിരുന്നുവെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

