ഡബ്ലിൻ: അയർലൻഡിൽ നാഷണൽ ക്രിക്കറ്റ് സെന്റർ യാഥാർത്ഥ്യമാകുന്നു. 35 മില്യൺ യൂറോയുടെ പദ്ധതിയ്ക്ക് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നൽകി. 2023 ലെ ടി20 വേൾഡ് കപ്പ് മത്സരങ്ങൾക്ക് ഈ സെന്റർ വേദിയാകും.
സ്പോർട്ട് അയർലൻഡാണ് ക്രിക്കറ്റ് സെന്റർ നിർമ്മിക്കുന്നത്. നിർമ്മാണത്തിനായുള്ള അനുമതി ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് തന്നെ സ്പോർട്ട് അയർലൻഡ് കൗണ്ടി കൗൺസിലിന് അപേക്ഷ നൽകിയിരുന്നു. ഇതിനാണ് അനുമതി നൽകിയിരിക്കുന്നത്. എൻസിസി യാഥാർത്ഥ്യമാകുന്നതോട് കൂടി അടുത്ത അഞ്ച് വർഷം കൊണ്ട് 29 മില്യൺ യൂറോയുടെ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ജൂലൈയിൽ എൻസിസിയുടെ നിർമ്മാണത്തിനായുള്ള ടെന്റർ സ്പോർട്ട് അയർലൻഡ് ക്ഷണിച്ചിരുന്നു. പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 12,000 പേർക്ക് ഒരേ സമയം ഇരുന്ന് ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയും.

