ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 80 കാരിയായ മേരി മക്ഗോവനാണ് മരിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു മേരി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയായ റാമെൽട്ടൺ സ്വദേശി അലക്സ് ബെയ്ലിയ്ക്ക് കോടതി രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
2022 സെപ്തംബറിൽ ആയിരുന്നു മേരിയ്ക്ക് നേരെ ബെയ്ലിയുടെ ആക്രമണം ഉണ്ടായത്. ഡിമെൻഷ്യ ബാധിതയായ മേരി അർദ്ധരാത്രി 1 മണിയ്ക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. മേരിയെ വഴിയിൽവച്ച് ഒറ്റയ്ക്ക് കണ്ട ബെയ്ലി ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മേരിയ്ക്ക് അന്ന് മുതൽ വലിയ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
Discussion about this post

