ഡബ്ലിൻ: ജൂലൈ മാസത്തിൽ അയർലന്റിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ നൽകിയവരുടെ എണ്ണം പുറത്തുവിട്ട് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). കഴിഞ്ഞ മാസം 9,271 പേർക്കാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ് ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണത്തിൽ മുൻപിലെന്നും ഐഎൻഎംഒ വ്യക്തമാക്കി. 2,257 പേരെയായിരുന്നു ഇവിടെ ട്രോളികളിൽ ചികിത്സിച്ചത്.
ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയ്ക്കാണ്. ഇവിടെ 1146 പേരെയായിരുന്നു കിടക്കകൾ ഇല്ലാത്തതിനാൽ ട്രോളികളിൽ ചികിത്സിച്ചത്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 889 പേരെയും ട്രോളികളിൽ ചികിത്സിക്കേണ്ടിവന്നു. ആശുപത്രികൾ നിറഞ്ഞതാണ് കിടക്ക ക്ഷാമം രൂക്ഷമാക്കിയത്.

