ഡബ്ലിൻ: അയർലന്റിൽ ദരിദ്രരായ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ 1 ലക്ഷത്തിലധികം കുട്ടികളാണ് രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ 45,000 ത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ചിൽഡ്രൻസ് റൈറ്റ്സ് അലയൻസിന്റെ (സിആർഎ) ചൈൽഡ് പൊവർട്ടി മോണിറ്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വാടക നിരക്കിലെ വർദ്ധനവും വിലക്കയറ്റവുമാണ് കുട്ടികളുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് സിആർഎ ചൂണ്ടിക്കാട്ടുന്നത്. വീടിന്റെ അപര്യാപ്തതയെ തുടർന്ന് നിരവധി കുട്ടികളാണ് അനുചിതമായ സ്ഥലങ്ങളിൽ പാർക്കുന്നത്. 1,02,977 കുട്ടികളാണ് ദാരിദ്ര്യത്തിൽ കഴിയുന്നത് എന്നാണ് ഔദ്യോഗിക കണക്ക്.
Discussion about this post