ഡബ്ലിൻ: ജൂലൈ മാസത്തിൽ കിടക്ക ക്ഷാമത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ. ഈ മാസം ഇതുവരെ 10,394 പേരെയാണ് ട്രോളികളിൽ ചികിത്സിച്ചത്. ഈ വർഷം ആദ്യമായിട്ടാണ് ട്രോളികളിൽ ചികിത്സ നൽകേണ്ടിവരുന്ന രോഗികളുടെ എണ്ണം 10,000 കവിയുന്നത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 2,172 പേർ ട്രോളികളിൽ ചികിത്സ തേടി. ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 919 പേരെയും സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 800 രോഗികളെയും ചികിത്സിച്ചു. ഇന്ന് രാവിലെ പുറത്തുവന്ന കണക്കുകൾ പരിശോധിച്ചാൽ 362 പേരാണ് ട്രോളികളിൽ ഉള്ളത്.
Discussion about this post

