ഡബ്ലിൻ: അയർലന്റിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ചിലവിട്ട തുക വെളിപ്പെടുത്തി നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഈ വർഷം ഇതുവരെ 1.1 മില്യൺ യൂറോയാണ് നാടുകടത്തിലിനായി ചിലവിട്ടത്. ആറ് മാസത്തിനിടെ 170 പേരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലും വാണിജ്യ വിമാനങ്ങളിലും ആയിട്ടായിരുന്നു ഇവരെ നാടുകടത്തിയത്. ഇതിന് മുന്നോടിയായി 84 പേരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരുന്നു.106 പേരെയാണ് ചാർട്ടേഡ് വിമാനത്തിൽ നാടുകളിലേക്ക് അയച്ചത്. മൂന്ന് വിമാനങ്ങൾ ഇവർക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. മൂന്ന് വിമാനങ്ങൾക്ക് മാത്രമായി 5,30,942 യൂറോ ചിലവിട്ടു. നൈജീരിയയിലേക്ക് ആളുകളെ നാടുകടത്താൻ സർക്കാരിന് 3,24,714 യൂറോ ആയിരുന്നു ചിലവ് വന്നത്. മെയിൽ ജോർജിയയിലേക്ക് ആളുകളെ എത്തിക്കാൻ 1,03,751 യൂറോയും ചിലവ് വന്നുവെന്നും മന്ത്രി വ്യക്തമാക്കി.

