ഡബ്ലിൻ: അയർലന്റിലെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന മൈൻഡ് ( മലയാളി ഇന്ത്യൻസ് അയർലന്റ്) മെഗാമേള ഇന്ന്. ഡബ്ലനിലെ അൽസ സ്പോർട്സ് സെന്ററിൽ രാവിലെ 9 മണിയോടെ പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനാണ് മെഗാമേളയിൽ മുഖ്യാഥിതിയായി എത്തുന്നത്.
രാത്രി 10 മണിവരെയാണ് പരിപാടികൾ. കുഞ്ചാക്കോ ബോബനൊപ്പം സ്റ്റാർ പെർഫോർമർ ലക്ഷ്മി ജയനും എത്തും. ഡാൻസും ഡി.ജെ ദർശൻ നയിക്കുന്ന സംഗീത നിശയും ഉണ്ട്. ഡാൻസും മറ്റ് കലാപരിപാടികളും മെഗാമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇൻഡോർ ഔട്ട്ഡോർ മത്സരങ്ങളും മെഗാമേളയിൽ ഉണ്ടാകും. വടംവലി, റൂബിക്സ് ക്യൂബ്, ചെസ്സ്, ക്യാരംസ് തുടങ്ങിയ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ സ്വന്തം ജീവിതം മറ്റുള്ളവർക്കുള്ള പാഠപുസ്തകമാക്കിയവർക്കുള്ള പുരസ്കാരം വിതരണം ചെയ്യും.

