ഡബ്ലിൻ: ഡബ്ലിനിലെ മുൻ ലോർഡ് മേയർ മൈക്കൽ കൊണാഗൻ അന്തരിച്ചു. 81 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു മരണം സംഭവിച്ചത്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ കുടുംബം പിന്നീട് പുറത്തുവിടും.
2004-5 കാലഘട്ടത്തിൽ ആയിരുന്നു അദ്ദേഹം ലോർഡ് മേയറായി സേവനമനുഷ്ഠിച്ചത്. ലേബർ പാർട്ടി നേതാവാണ് അദ്ദേഹം. 2011 മുതൽ 2016 വരെ ഡബ്ലിൻ സൗത്ത് – സെൻട്രലിന്റെ ടിഡി ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൊണഗൽ സ്വദേശിയാണ് കൊണാഗൻ. പിന്നീട് ബാലിഫെർമോട്ടിലേക്ക് താമസം മാറുകയായിരുന്നു. കൊണാഗന്റെ വിയോഗത്തിൽ നിലവിലെ ഡബ്ലിൻ ലോർഡ് മേയർ ഡാരിയൽ ബാരൺ അനുശോചനം അറിയിച്ചു.
Discussion about this post

