ഡബ്ലിൻ: ഗാസയിലേക്ക് പോയ ഐറിഷ് സംഘത്തെ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേൽ സേനയുടെ നടപടി ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുടെ സഹോദരി മാർഗരെറ്റ് കനോലി ഉൾപ്പെടെയുള്ളവരെയാണ് ഇസ്രായേൽ തടഞ്ഞുവച്ചത്.
തിങ്കളാഴ്ച ആയിരുന്നു സംഭവം. 12 ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ സേന തടവിൽ പാർപ്പിച്ചത്. ഈ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മീഹോൾ മാർട്ടിൻ പ്രതികരിച്ചു. സമുദ് ഫ്ളോട്ടില്ലയുടെ ബോട്ടുകൾ തടഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിയില്ല. തടവിലാക്കിയവരെ എത്രയും വേഗം വിട്ടയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

