മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ടല്ലാൻസ്ടൗൺ സ്വദേശി പോൾ കോൺവേയ്, സ്കെറി സ്വദേശി വെസ്ലി ഒ റെയില്ലി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബസ് ഓടിച്ചിരുന്നത് പോൾ ആയിരുന്നു. ബസ് ഐറാനിലെ ജീവനക്കാരനാണ് അദ്ദേഹം. ലോറി ഓടിച്ചത് വെസ്ലി ആയിരുന്നു.
അപകടത്തിൽ കാർ ഓടിച്ചിരുന്ന 40 കാരിയായ സ്ത്രീയ്ക്കും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരിയ്ക്കും പരിക്കുണ്ട്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുവരും മലയാളികളാണെന്നാണ് വിവരം.
Discussion about this post

