ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത മാസം ട്രംപ് അയർലൻഡ് സന്ദർശിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
സെപ്തംബർ 12 ന് ദ്വിദിന സന്ദർശനത്തിനായി പ്രസിഡന്റ് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡൂൺബെഗിൽ നടക്കുന്ന ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ അദ്ദേഹം പങ്കെടുക്കുമെന്നും, പിന്നീട് ക്ലെയർ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടിലെന്നാണ് മീഹോൾ മാർട്ടിൻ വ്യക്തമാക്കുന്നത്.
Discussion about this post

