ഡബ്ലിൻ: ഗ്ലെൻ ഡിംപ്ലെക്സ് സ്ഥാപകനും മനുഷ്യസ്നേഹിയുമായ മാർട്ടിൻ നോട്ടൺ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖബാധിതൻ ആയിരുന്നു. കുടുംബമാണ് മരണവാർത്ത പങ്കുവച്ചത്.
ഭാര്യ കാർമെലിനൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് അനുഭവപ്പെടുകയായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. തുടർന്ന് സിയാറ്റിലിലെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചായിരുന്നു വിയോഗം. ലൗത്ത് സ്വദേശിയാണ് അദ്ദേഹം. 1973 ലാണ് ന്യൂറിയിൽ ഗ്ലെൻ ഇലക്ട്രിക് സ്ഥാപിച്ചത്.
Discussion about this post

