ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ചയാൾക്ക് മോഷ്ടാക്കളുടെ മർദ്ദനം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽബർട്ട് സ്ട്രീറ്റിനും ഡിവിസ് സ്ട്രീറ്റിനും ഇടയിലെ ജംഗ്ഷനിൽ ആയിരുന്നു സംഭവം.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. എടിഎമ്മിൽ നിന്നും പണം എടുത്ത ശേഷം നടന്ന് പോകുകയായിരുന്ന വ്യക്തിയെ അഞ്ചംഗ സംഘം പിന്നിൽ നിന്നും മർദ്ദിക്കുകയായിരുന്നു. ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ കൈവശമുള്ള പണവും എടിഎം കാർഡും കവർന്ന ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
Discussion about this post

