ഒമാഗ്: കൗണ്ടി ഒമാഗിൽ യുവാവിന് നേരെ ആക്രമണം. യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. 28 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നംഗം സംഘം ആക്രമിച്ചുവെന്നാണ് വിവരം.
കൾമോർ പാർക്ക് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മോഷണ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

