ഡബ്ലിൻ : കോർക്ക് പോസ്റ്റ്മാൻ ബാരി ഡാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 കാരന് ജീവപര്യന്തം തടവ് “ക്രൂരമായ പ്രവൃത്തി” എന്നാണ് ശിക്ഷ വിധിച്ച ജഡ്ജി കൃത്യത്തെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 12 നാണ് , ഡൊണറൈലിലെ റോക്ക്വ്യൂ ടെറസിലെ വീടിന് പുറത്ത് വച്ച് ഡാലിയെ കൊലപ്പെടുത്തിയത്. കേസിൽ ഡൊണറൈലിൽ സ്വദേശി അലക്സ് ഡെഡി കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തും ഉണ്ടായ ഗുരുതരമായ പരിക്കുകളാണ് 44 കാരനായ ഡാലിയുടെ മരണത്തിനിടയാക്കിയത് .
Discussion about this post

