ഡബ്ലിൻ ; കോ മീത്തിലെ ട്രിമിൽ ഇന്ത്യാ ദിനാഘോഷം സംഘടിപ്പിച്ചു . കഴിഞ്ഞ വർഷം നിരവധി വംശീയ ആക്രമണങ്ങൾ ഇന്ത്യക്കാർക്കെതിരെ നടന്നിരുന്നു. ഈ സമയത്ത് ഇന്ത്യൻ ജനതയ്ക്കൊപ്പം നിന്ന് രാഷ്ട്രീയക്കാർക്കും ഗാർഡകൾക്കും ഇന്ത്യാ ദിനത്തിന്റെ സംഘാടകർ ആദരവ് അർപ്പിച്ചു.
സുരക്ഷാ ആശങ്കകൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച വാർഷിക പരിപാടി 2025 ൽ റദ്ദാക്കിയിരുന്നു. ഇന്ത്യൻ സമൂഹം വളരെ പ്രതിരോധശേഷിയുള്ളവരാണെന്നും ഈ വർഷത്തെ പരിപാടി “സൗഹൃദം, ആഘോഷം, സമാധാനം, ശാന്തത” എന്നിവയെക്കുറിച്ചാണെന്നും അയർലൻഡ് ഇന്ത്യ കൗൺസിൽ ചെയർമാൻ പ്രശാന്ത് ശുക്ല പറഞ്ഞു.
ഗാർഡയെയും അദ്ദേഹം പ്രശംസിച്ചു. ‘അയർലൻഡ്-ഇന്ത്യ ബന്ധത്തിന്റെ’ ആഘോഷമാണിതെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു.ഇന്ത്യാ ദിന പരിപാടി സാധാരണയായി ഡബ്ലിനിലെ ഫാംലീയിലാണ് നടക്കുന്നത്. പക്ഷേ യൂറോപ്യൻ യൂണിയൻ പ്രസിഡൻസി കാരണം ഈ വർഷം കോ മീത്തിലെ ട്രിമിലേക്ക് മാറ്റുകയായിരുന്നു.

