ഡബ്ലിൻ: അയർലന്റിലെ സ്വന്തം ഫുഡ് ബ്രാൻഡ് ആയ കേരയുടെ ബ്രാൻഡ് അംബാസിഡറാകാൻ മലയാളത്തിന്റെ പ്രിയതാരം മമിത ബൈജു. കേര ഉത്പന്നങ്ങൾക്കൊപ്പമുള്ള താരത്തിന്റെ പരസ്യങ്ങൾ ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കേര അയർലന്റിലെ പ്രവാസികളുടെ മനസ് കീഴടക്കിയത്.
മമിത ബൈജു ബ്രാൻഡ് അംബാസിഡർ ആകുന്നതോട് കൂടി കേരയുടെ പ്രയാണം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ഇന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അതിവേഗം സ്ഥാനം ഉറപ്പിക്കാൻ കേരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Discussion about this post