ഡബ്ലിൻ: വർഷങ്ങൾക്ക് ശേഷം സർവ്വീസ് നടത്തി ലുവാസ് ട്രാം 5037. 2023 ലെ ഡബ്ലിൻ കലാപത്തിൽ കലാപകാരികൾ തീയിട്ട ട്രാം ആണ് ഇത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രണ്ടര വർഷത്തിന് ശേഷമാണ് ട്രാം വീണ്ടും സർവ്വീസ് നടത്തുന്നത്.
അക്രമികൾ തീയിട്ടതിനെ തുടർന്ന് ലുവാസ് ട്രാം പൂർണമായും കത്തിനശിച്ചിരുന്നു. ഫ്രാൻസിൽ എത്തിച്ചാണ് ഇതിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഇതിനായി 5 മില്യൺ യൂറോ ചിലവിട്ടു.
Discussion about this post

