ഡബ്ലിൻ: അന്തരിച്ച സ്ലെയിൻ കാസിൽ ഉടമയും ലോകപ്രശസ്ത സംഗീത പരിപാടികളുടെ സംഘാടനകനുമായ ലോർഡ് ഹെൻറി മൗണ്ട് ചാൾസിന്റെ മൃതദേഹം സംസ്കരിച്ചു. കൗണ്ടി മീത്തിലെ സ്ലെയിനിലുള്ള സെന്റ് പാട്രിക്സ് ചർച്ച് ഓഫ് അയർലന്റിൽ ഇന്നലെ ആയിരുന്നു സംസ്കാര ചടങ്ങുകൾ. ജൂൺ 18 നായിരുന്നു അദ്ദേഹം അന്തരിച്ചത്.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച കാസിലിൽ എത്തിച്ചിരുന്നു. ഇവിടെ പൊതുദർശനത്തിന് വച്ചശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.
Discussion about this post

