ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച സെന്റ് കൊളംബ സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം. ബുധനാഴ്ചയായിരുന്നു വാഹനാപകടത്തിൽ ഐനെ ഒ റീലി മരിച്ചത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
പല്ലസ്ഗ്രീൻ സ്വദേശിനിയാണ് റീലി. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ചയാണ് സംസ്കാര ചടങ്ങുകൾക്കായി വീട്ടുകാർക്ക് കൈമാറിയത്.
ബുധനാഴ്ച സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിലെ പ്രാർത്ഥനകൾക്ക് ശേഷം ആയിരുന്നു സംസ്കാരം. നിരവധി പേരാണ് ചടങ്ങുകളുടെ ഭാഗമായത്.
Discussion about this post

