ഡബ്ലിൻ: അയർലൻഡിലെ ലിഡിൽ സ്റ്റോറുകളിൽ നിന്നും പ്രമുഖ കേക്ക് ഉത്പന്നം തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. പാക്കേജിംഗിലെ പിഴവിനെ തുടർന്നാണ് നടപടി. ജനപ്രിയ കേക്ക് ഉത്പന്നമായ ബ്രിഡ്ജ് ബേക്കറി ഓക്സ്ഫോർഡ് ലഞ്ച് കേക്കാണ് തിരിച്ച് വിളിച്ചത്.
കേക്ക് നിർമ്മാണത്തിനായി ബദാം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. അലർജിയുള്ളവർക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇതേ തുടർന്നാണ് ഉത്പന്നം തിരിച്ച് വിളിച്ചത്. കേക്ക് കൈവശം ഉള്ളവർ കഴിക്കരുതെന്നും നിർദ്ദേശമുണ്ട്.
Discussion about this post

