ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ വാണിംഗ് ഏർപ്പെടുത്തി. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുന്ന കൗണ്ടികളിലും യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
എട്ട് കൗണ്ടികൾക്കാണ് സ്റ്റാറ്റസ് യെല്ലോ വിൻഡ് വാണിംഗ്. കോർക്ക്, കെറി, വാട്ടർഫോർഡ്, എന്നിവിടങ്ങളിലാണ് കനത്ത മഴയെ തുടർന്നുള്ള മുന്നറിയിപ്പ് ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ കാറ്റിനെ തുടർന്നുള്ള വാണിംഗ് നിലവിൽവരും.
കൊണാച്ച് കൗണ്ടികളായ ഗാൽവേ, മായോ, സ്ലിഗോ എന്നിവിടങ്ങളിൽ മൂന്ന് മണി മുതൽ യെല്ല വാണിംഗ് നിലവിൽവരും. ഇരു കൗണ്ടികളിലും രാത്രി 9 മണിവരെ ആയിരിക്കും മുന്നറിയിപ്പ്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതലാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ്.

