ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലുടനീളം കൂടുതൽ സ്റ്റോറുകൾ തുറക്കാൻ ലിഡിൽ. കോളിസ്ലാൻഡിൽ ഉൾപ്പെടെ പുതിയ സ്റ്റോർ ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്ക് ലിഡിൽ തുടക്കമിട്ടതായാണ് റിപ്പോർട്ടുകൾ. 2031 ആകുമ്പോഴേയ്ക്കും സ്റ്റോറുകളുടെ എണ്ണം 60 ആയി ഉയർത്തുകയാണ് ലിഡിലിന്റെ ലക്ഷ്യം. നിലവിൽ 44 സ്റ്റോറുകൾ ലിഡിലിനുണ്ട്.
സൂപ്പർമാർക്കറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സൂപ്പർമാർക്കറ്റ് ഉടമകൾ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ന്യൂവൽ സ്റ്റോഴ്സിന്റെ കോളിൻസ്ലാൻഡ് സൂപ്പർമാർക്കറ്റിന് സമീപമാണ് ലിഡിൽ പുതിയ സൂപ്പർമാർക്കറ്റ് ആരംഭിക്കാൻ പദ്ധതിയിടുന്നത്. രണ്ടാഴ്ച മുൻപ് ഇത് സംബന്ധിച്ച പ്ലാൻ മിഡ് അൾസ്റ്റർ ഡിസ്ട്രിക്റ്റ് കൗൺസിലിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
Discussion about this post

