ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ കുപ്രസിദ്ധ ക്രിമിനൽ സംഘത്തിന്റെ നേതാവ് പിടിയിൽ. ദി ഫാമിലി എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായ 40 കാരനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഗാർഡ ഡ്രഗ്സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയിലെ ഡിക്ടീവ് ചീഫ് സൂപ്രണ്ടന്റ് സീമസ് റോളണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രാജ്യത്തെ പ്രധാന ലഹരിക്കടത്ത് സംഘമാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

