ഡബ്ലിൻ: കിടക്ക സൗകര്യം ഇല്ലാത്തതിനെ തുടർന്ന് മെയ് മാസത്തിൽ ട്രോളികളിൽ ചികിത്സിച്ചത് 8,200 രോഗികളെ. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പ്രതിദിനം 400 രോഗികൾക്കാണ് ട്രോളികളിലും ചെയറുകളിലും ചികിത്സ നൽകേണ്ടിവരുന്നത് എന്നും ഐഎൻഎംഒ വ്യക്തമാക്കുന്നു.
ഈ മാസം അതിരൂക്ഷമായ പ്രതിസന്ധിയാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ആശുപത്രികൾ നേരിട്ടത്. കിടക്കകളുടെ എണ്ണത്തിലെ അപര്യാപ്തയും രോഗികളുടെ എണ്ണം വർദ്ധിച്ചതുമാണ് ഇതിന് കാരണം. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 2,055 രോഗികളെ ട്രോളികളിൽ ചികിത്സിച്ചു. വിവിധ ആശുപത്രികളിൽ ട്രോളികളിലും ചെയറുകളിലുമായി ചികിത്സ തേടിയവരുടെ എണ്ണം ഇങ്ങനെ:
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെ -919 രോഗികള്ഡ
കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ – 673 രോഗികൾ
സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ- 496
ലെറ്റെർക്കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ- 468 രോഗികൾ

