ഡബ്ലിൻ : അയർലൻഡിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ പുതിയ കൂട്ടായ്മ രൂപീകരിച്ചു. ‘കിയ’ (കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുക.
അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കൊട്ടാരക്കര നിവാസികളെ ഒരേ കുടക്കീഴിൽ അണിനിരത്തുക, പരസ്പര സഹായവും ഐക്യവും ഊട്ടിയുറപ്പിക്കുക, പുതുതലമുറയ്ക്ക് നാടിന്റെ സംസ്കാരം പകർന്നു നൽകുക എന്നിവയാണ് ‘കിയ’യുടെ ലക്ഷ്യങ്ങൾ.
സംഘടനയുടെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.സംഘടനയിൽ അംഗത്വം എടുക്കുന്നതിനും മറ്റ് വിവരങ്ങൾക്കുമായി ജനറൽ സെക്രട്ടറി മനോജ് ജോണുമായി (Mob: +353 83 458 6586) ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

