ഡബ്ലിൻ: ഹോം ഹീറ്റിംഗ് ഓയിലിന് വിലകുറയ്ക്കാൻ സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇതുമായ ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. ഹോം ഹീറ്റിംഗ് ഓയിലിന് വില കുതിച്ചുയരുകയും അത് പണപ്പെരുപ്പത്തിലക്ക് നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ചില കോർട്ടുകളിൽ വില ലിറ്ററിന് 2.10 യൂറോയിൽ കൂടുതലാണ്. അതിനാലാണ് തീരുവ കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഗണിക്കാൻ സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. രണ്ട് തരത്തിൽ വിലയിൽ ഇളവുകൾ വരുത്താം. മണ്ണെണ്ണയുടെ കാർബൺ നികുതി കുറയ്ക്കലാണ് ഒന്ന്.
ഹോം ഹീറ്റിംഗ് ഓയിലിന് ഈടാക്കുന്ന വാറ്റ് നിരക്ക് നിലവിൽ 13.5% ആണ്. ഇത് ഗ്യാസിന് ചുമത്തുന്ന 9% മായി കുറയ്ക്കുകയാണ് മറ്റൊരു വഴി.

