ഡബ്ലിൻ: ജൂണിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് 18 ഡാർട്ട് സ്റ്റേഷനുകൾ അടച്ചിടും. ഈ മാസം 30 മുതൽ ജൂൺ 1 വരെയാണ് സ്റ്റേഷനുകൾ അടച്ചിടുക. അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഐറിഷ് റെയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡബ്ലിൻ കനോലി സ്റ്റേഷനും ഗ്രേസ്റ്റോൺസിനും ഇടയിലെ സർവ്വീസുകൾ അന്നേ ദിവസങ്ങളിൽ പൂർണമായി നിർത്തിവയ്ക്കും. താരാ സ്ട്രീറ്റ്, പിയേഴ്സ്, ഗ്രാൻഡ് കനാൽ ഡോക്ക്, ലാൻസ്ഡൗൺ റോഡ്, സാൻഡിമൗണ്ട്, സിഡ്നി പരേഡ്, ബൂട്ടർസ്ടൗൺ, ബ്ലാക്ക്റോക്ക്, സീപോയിന്റ്, സാൾട്ട്ഹിൽ ആൻഡ് മങ്ക്സ്ടൗൺ, ഡൺ ലാവോഘെയർ, സാൻഡികോവ് ആൻഡ് ഗ്ലാസ്തൂൾ, ഗ്ലെനഗീരി, ഡാൽക്കി, കില്ലിനി, ഷാങ്കിൽ, വുഡ്ബ്രൂക്ക്, ബ്രേ എന്നീ സ്റ്റേഷനുകൾ മൂന്ന് ദിവസം അടച്ചിടും.
Discussion about this post

