ഡബ്ലിൻ: മുൻ ഡബ്ലിൻ ജിഎഎ മാനേജരും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ജിം ഗാവിൻ നോർത്ത് ഈസ്റ്റ് ഇന്നർ സിറ്റി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ബോർഡ് ചെയർമാൻസ്ഥാനം രാജിവച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് ഗാവിൻ ഡബ്ലിൻ സിറ്റി കൗൺസിലിന് കൈമാറിയിട്ടുണ്ട്. 2023 മെയിൽ ആയിരുന്നു അദ്ദേഹം ബോർഡിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ലിസ് കാനവാൻ ഇടക്കാല ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. 2016 ജൂലൈയിലാണ് നോർത്ത് ഈസ്റ്റ് ഇന്നർ സിറ്റി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ബോർഡ് രൂപീകരിച്ചത്.
Discussion about this post

