ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിന് വെടിനിർത്തൽ ഫലപ്രദമായ പരിഹാരം അല്ലെന്ന് അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. വെടിനിർത്തൽ എപ്പോൾ വേണമെങ്കിലും ലംഘിക്കപ്പെടാം. ചർച്ചയിലൂടെ ഇതിന് എന്നന്നേക്കുമായി പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്രത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കണം എന്നാണ് അയർലന്റിന്റെയും യൂറോപ്പിന്റെയും നിലപാട്. കഴിഞ്ഞ ദിവസം ബ്രസ്സൽസിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. സമാധാനം പുന:സ്ഥാപിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നൽകാൻ യൂറോപ്പ് തയ്യാറാണ്. താത്കാലികമായുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നു. ഇത് നല്ലത് തന്നെ. എങ്കിലും ഇത് ദുർബലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

